തമിഴ് സിനിമയിലെ മുൻനിര നടന്മാരിൽ ഒരാളായ ധനുഷ്, സംവിധായകൻ, നിർമ്മാതാവ്, കഥാകൃത്ത് തുടങ്ങി സിനിമയിലെ പല മേഖലകളിലും തന്റെ സാന്നിധ്യം തെളിയിച്ച വ്യക്തിയാണ്. തമിഴിൽ 'പവർ പാണ്ടി', 'രായൻ' എന്നീ ചിത്രങ്ങൾക്ക് ശേഷം ധനുഷ് സംവിധാനം ചെയ്തു ഈയിടെ റിലീസായ ചിത്രമാണ് 'നിലവുക്ക് എൻമേൽ എന്നടി കോപം'. ......
റാഗിംഗ് കേസുകള്‍ പരിഗണിക്കാന്‍ ഹൈക്കോടതിയുടെ പ്രത്യേക ബെഞ്ച്.സംസ്ഥാനത്ത് റാഗിംഗ് കേസുകളുടെ എണ്ണം കൂടുന്ന സാഹചര്യത്തിലാണ് നടപടി. നിയമസേവന അതോറിറ്റിയുടെ പൊതുതാത്പര്യ ഹര്‍ജിയിലാണ് ചീഫ് ജസ്റ്റിസിന്റെ നടപടി.
അടുത്തിടെ റിപ്പോര്‍ട്ട് ചെയ്ത റാഗിംഗ് കേസുകളില്‍ സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കുന്നില്ലെന്ന് നിയമ സേവന അതോറിറ്റി വിമര്‍ശിച്ചു. ......
കൊച്ചി : ലത്തീൻ കത്തോലിക്കാ സമുദായ സർട്ടിഫിക്കറ്റ് സംബന്ധിച്ച വിഷയത്തിൽ ബിഷപ്പുമാർ നൽകുന്ന കത്ത് ആധികാരിക രേഖയായി കണക്കാക്കണമെന്ന ജസ്റ്റിസ് ജെ ബി കോശി കമ്മീഷൻ ശുപാർശ അടിയന്തരമായി സർക്കാർ നടപ്പിലാക്കണമെന്ന് കെ എൽ സി എ സംസ്ഥാന സമിതി ആവശ്യപ്പെട്ടു. ഇടവക തലത്തിലുള്ള പ്രാദേശിക രേഖകളുടെ അടിസ്ഥാനത്തിൽ ബന്ധപ്പെട്ട ബിഷപ്പുമാർ നൽകുന്ന കത്ത് സഹായകരമായ രേഖയായല്ല ആധികാരിക രേഖയായി പരിഗണിക്കണം എന്നാണ് ജെ ബി കോശി കമ്മീഷൻ ശുപാർശകളിൽ ഉള്ളത്. ......
ഉത്തർപ്രദേശ് നിയമസഭയ്ക്കുള്ളിൽ എംഎൽഎമാർ പാൻമസാല ചവച്ചുതുപ്പി. സംഭവത്തെ കുറിച്ച് അറിഞ്ഞതോടെ സ്പീക്കർ നേരിട്ടെത്തി തുപ്പി വൃത്തികേടാക്കിയ സ്ഥലം വൃത്തിയാക്കിച്ചു. ......
തിരുവനന്തപുരം: വിഖ്യാത ഹാരിപോട്ടര്‍ മാന്ത്രിക നോവല്‍ പരമ്പരയെ ഇതിവൃത്തമാക്കി ഡിഫറന്റ് ആര്‍ട് സെന്ററിലെ ഭിന്നശേഷിക്കാര്‍ വരച്ച കഥാചിത്രവീഥി 'വാലി ഓഫ് ഹൊഗ്വാര്‍ട്ട്സ്' നാളെ വൈകീട്ട് 4ന് മന്ത്രി റോഷി അഗസ്റ്റിന് ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ ചിത്രങ്ങള്‍ വരച്ച ഭിന്നശേഷിക്കാരെ കേരള ലളിതകലാ അക്കാദമി ചെയര്‍പേഴ്സണ്‍ മുരളി ചീരോത്ത് മെമെന്റോ നല്കി ആദരിക്കും. ചലച്ചിത്ര സംവിധായകന് പ്രജേഷ് സെന്‍ മുഖ്യാതിഥിയാകും. ഡിഫറന്റ് ആര്‍ട് സെന്റര്‍ എക്സിക്യുട്ടീവ് ഡയറക്ടര്‍ ഗോപിനാഥ് മുതുകാട്, ഇന്റര്‍വെന്‍ഷന്‍ ഡയറക്ടര്‍ ഡോ.അനില്‍കുമാര്‍ നായര്‍, മാജിക് പ്ലാനറ്റ് മാനേജര്‍ സുനില്‍രാജ് സി.കെ തുടങ്ങിയവര്‍ പങ്കെടുക്കും. 63 ദിവസങ്ങള്‍ കൊണ്ടാണ് ഡിഫറന്റ് ആര്‍ട് സെന്ററിലേയ്ക്കുള്ള പ്രവേശനവഴിയില്‍ കഥാചിത്രങ്ങളെ വരച്ചത്. ......
മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളത്തിന്റെ മുഖ്യമന്ത്രി, രാജാവ് ആണെന്നാണോ ഇയാളുടെ വിചാരമെന്നായിരുന്നു ചെന്നിത്തലയുടെ പരാമർശം. ......
വരാപ്പുഴ എക്സൈസ് റേഞ്ച് അതിർത്തികളിൽ എക്സൈസ് ഇൻസ്പെക്ടർ കെ എ അനീഷും സംഘവും പെട്രോളിങ് നടത്തി വരുന്നതിനിടയിൽ രഹസ്യ വിവരം ലഭിച്ചതിനെ തുടർന്നുള്ള അന്വേഷണത്തിൽ പറവൂർ താലൂക്ക് കടുങ്ങല്ലൂർ വില്ലേജ് ഏലൂക്കര ദേശത്ത് മാലിലകത്തുട്ട് വീട്ടിൽ അബൂബക്കർ സിദ്ദിഖ് മകൻ മുഹമ്മദ് നസീഫ് (21) എന്ന ആളിൽ നിന്നും 4.218 gm എം ഡി എം എ പരിശോധനയിൽ കണ്ടെടുത്തതിനെ തുടർന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
പ്രതിയിൽ നിന്നും മയക്കുമരുന്ന് തൂക്കി വിൽക്കുന്നതിന് ഉപയോഗിച്ച ഇലക്ട്രോണിക് വെയിങ്ങ് മെഷീൻ, സിപ്പ് ലോക്ക് പ്ലാസ്റ്റിക് കവറുകൾ, 3500 രൂപ വില്പന പണം,മൊബൈൽ ഫോൺ എന്നിവ കണ്ടെത്തി.
യുവാക്കളിൽ വർദ്ധിച്ചുവരുന്ന ലഹരിയുടെ ഉപയോഗം അമർച്ച ചെയ്യുന്നതിനായി എക്സൈസ് രാപകലില്ലാതെ പെട്രോളിങ് കർശനമാക്കിയിരികെ വിദ്യാർത്ഥികളെ ലഹരിയുടെ മാസ്മരിക വലയിലാക്കാനുള്ള ലഹരി മാഫിയയുടെ ശ്രമമാണ് എക്സൈസ് ഉദ്യോഗസ്ഥരുടെ കൃത്യനിർവഹണത്തിലൂടെ തടയുവാൻ കഴിഞ്ഞത്. പ്രതിയെ പിടികൂടാൻ എക്സൈസ് റേഞ്ച് വരാപ്പുഴ ഇൻസ്പെക്ടർ കെ എ അനീഷ്, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ grade എൻ സി സജീവ്,പ്രിവന്റീവ് ഓഫീസർ ഗ്രേഡ് അനീഷ് K. ......
കേരള ഷോപ്പ്സ് ആൻഡ് കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെൻറ് തൊഴിലാളി ക്ഷേമനിധി ബോർഡ് ഇന്നലെ മുതൽ അലയൻസ് റസിഡൻസി (Marine Drive) കെഎംസിസി കോൺഫ്രൻസ് ഹാളിൽ നടന്നു വരുന്ന കുടിശ്ശിക അദാലത്ത് ഇന്നും കൂടി രാവിലേ 10.30 മുതൽ 3.30 pm വരെ നടത്തുന്നതാണ്. ക്ഷേമനിധിയിൽ രജിസ്റ്റർ ചെയ്ത ശേഷം നാളിതുവരെ അംശദായം ഒന്നും അടക്കാത്തവരും അംശദായം അടച്ചവരിൽ കുടിശ്ശിക വരുത്തിയിട്ടുള്ളതുമായ സ്ഥാപനങ്ങളുടെ കുടിശ്ശിക നിവാരണം നടത്തുന്നതിനും, ക്ഷേമനിധിയിൽ രജിസ്റ്റർ ചെയ്ത ശേഷം സ്ഥാപനത്തിൽ നിന്ന് പിരിഞ്ഞു പോയ തൊഴിലാളികളെ ഒഴിവാക്കുന്നതിനും ഇപ്പോൾ സ്ഥാപനത്തിൽ ജോലിചെയ്യുന്ന തൊഴിലാളികളെ ക്ഷേമ നിധിയിൽ ഉൾപ്പെടുത്തുന്നതിനുമായിട്ടാണ് അദാലത് സംഘടിപ്പിച്ചിട്ടുള്ളത്. ......
കൊച്ചി: ആംസ്റ്റര്‍ഡാം സ്വദേശിയായ 87 കാരനില്‍ ഇടുപ്പ് മാറ്റിവെക്കല്‍ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി അപ്പോളോ അഡ്ലക്സ് ആശുപത്രി. തെന്നി വീണുണ്ടായ പരിക്കിനെ തുടര്‍ന്നാണ് രോഗി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നത്. ......